ഗുജറാത്തില്‍ 242 യാത്രക്കാരുമായി പറന്ന എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണു

അഹമ്മദാബാദ്: അഹമ്മദാബാദില്‍ യാത്രാ വിമാനം തകർന്നു. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് അപകടം. 242 യാത്രക്കാരുമായി പറന്ന എയർ ഇന്ത്യ വിമാനമാണ് തകർന്നത്.ടേക്ക് ഓഫിനിടെയായിരുന്നു അപകടമെന്നാണ് വിവരം.
അഹമ്മദാബാദ്-ലണ്ടൻ വിമാനമാണ് അപകടത്തില്‍പെട്ടത്. അപകടകാരണം വ്യക്തമല്ല. മേഘാനിനഗർ പ്രദേശത്തിനടുത്തുള്ള ധാർപൂരില്‍ നിന്ന് കനത്ത പുക ദൃശ്യമാണ്. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Post a Comment

Previous Post Next Post