കണ്ണൂര്‍ -മസ്കറ്റ് ഇൻഡിഗോ സര്‍വീസ് തുടങ്ങുന്നത് മേയ് 15 മുതല്‍


മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തില്‍നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോയുടെ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി.
ഏപ്രില്‍ 22 മുതല്‍ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകള്‍. കണ്ണൂരില്‍നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതല്‍ തുടങ്ങും. കണ്ണൂരില്‍നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ-ദമാം സെക്ടറില്‍ ഇൻഡിഗോ സർവീസ് ജൂണ്‍ 15 മുതലാണ് തുടങ്ങുക. ഞായർ, തിങ്കള്‍, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രില്‍ 20 മുതല്‍ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

Post a Comment

Previous Post Next Post