സംസ്ഥാനത്ത് രാത്രിയില്‍ RTO ചെക്ക് പോസ്റ്റുകളുടെ പ്രവർത്തനം ഒഴിവാക്കി ട്രാൻസ്പോർട് കമ്മീഷണർ ഉത്തരവിറക്കി. സംസ്ഥാനത്തെ 20 അതിർത്തി ചെക്ക് പോസ്റ്റുകളുടെയും രാത്രികാല പ്രവർത്തനമാണ് ഒഴിവാക്കിയത്.
ഇനി മുതല്‍ രാവിലെ ഒൻപത് മുതല്‍ വൈകീട്ട് അഞ്ചു വരെയാകും ചെക്ക് പോസ്റ്റുകള്‍ പ്രവർത്തിക്കുക. ന്യൂസ് മലയാളം എക്സ്ക്ലൂസീവ്.
RTO ചെക്ക് പോസ്റ്റുകള്‍ പൂർണമായും ഒഴിവാക്കുന്നതിന്റെ മുന്നോടിയായാണ് രാത്രികാല ചെക്ക് പോസ്റ്റ് ഒഴിവാക്കി ട്രാൻസ്പോർട് കമ്മീഷണർ ഉത്തരവിറക്കിയത്. 2022 ല്‍ തന്നെ RTO ചെക്ക് പോസ്റ്റുകള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശമുണ്ടായിരുന്നുവെങ്കിലും കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയിരുന്നില്ല.
ഇതിനിടെ വിജിലൻസിന്റെ രാത്രികാല പരിശോധനകളില്‍ വാളയാറില്‍ നിന്നുള്‍പ്പടെ ലക്ഷങ്ങള്‍ പിടിച്ചെടുത്തതും പതിവായി. പരാതി ഉയർന്നതോടെ ട്രാൻസ് പോർട്ട് കമ്മീഷണർ വാളയാർ സന്ദർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് RTO ചെക്ക് പോസ്റ്റുകളുടെ രാത്രികാല പ്രവർത്തനം നിർത്തുന്നത്. ഇനി മുതല്‍ പകല്‍ 9 മുതല്‍ വൈകീട്ട് 5 മണി വരെയാണ് ചെക്ക് പോസ്റ്റുകള്‍ പ്രവർത്തിക്കുക. ഈ സമയങ്ങളില്‍ ഒരു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടറും ഒരു ഓഫീസ് അസിസ്റ്റന്റും മാത്രമാണ് ഉണ്ടായിരിക്കുക. അധികം വരുന്ന ജീവനക്കാരെ RTO ഓഫീസുകളില്‍ വിന്യസിക്കും.
Post a Comment