ഇൻസ്റ്റഗ്രാമില്‍ റീലുകള്‍ ഒഴിവാക്കാനുള്ള പുതിയ നീക്കം നടത്താനൊരുങ്ങുകയാണ് കമ്ബനി. എന്തായാലും റീലുകള്‍ പൂര്‍ണമായും ആപ്പില്‍ നിന്ന് ഒഴിവാക്കില്ല, പക്ഷേ പ്രത്യേകം റീല്‍ ആപ്പ് അവതരിപ്പിച്ചേക്കുമെന്നാണ് ദ് ഇൻഫോർമേഷന്റെ റിപ്പോർട്ട്.
ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്കിന്റെ ഭാവി അമേരിക്കയില്‍ അനിശ്ചിതത്വത്തിലായതിനാലാണ്, ഇൻസ്റ്റഗ്രാം അതിന്റെ ഷോർട്ട്-ഫോം വീഡിയോ ഫീച്ചറായ റീല്‍സിനെ ഒരു പ്രത്യേക ആപ്പായി അവതരിപ്പിക്കുന്നത് പരിഗണിക്കുന്നതെന്നാണ് വിവരം. എന്തായാലും ഇക്കാര്യത്തില്‍ മെറ്റ
ഇതുവരെ പ്രതികരിച്ചിട്ടില്ല.
ജനുവരിയില്‍, എഡിറ്റ്സ് എന്ന പേരില്‍ ഒരു പുതിയ വീഡിയോ എഡിറ്റിങ് ആപ്പ് മെറ്റ പ്രഖ്യാപിച്ചിരുന്നു. ടിക് ടോക്കിന്റെ മാതൃ കമ്ബനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ എഡിറ്റിങ് ആപ്പായ ക്യാപ്കട്ടിന്റെ ഉപയോക്തൃ അടിത്തറയുടെ ഒരു പങ്ക് സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ടിക് ടോക്കുമായി മത്സരിക്കുക എന്ന ലക്ഷ്യത്തോടെ 2018-ല്‍ മെറ്റാ ലാസോ എന്ന ഒരു ഒറ്റപ്പെട്ട വീഡിയോ ഷെയറിങ് ആപ്പ് ഫെയ്സ്ബുക് പരീക്ഷിച്ചിരുന്നു. എന്നാല്‍ ആപ്പിന് കാര്യമായ പ്രചാരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് കമ്ബനി അത് അടച്ചുപൂട്ടുകയായിരുന്നു.
Post a Comment