ചെറുപുഴ: തിരുമേനി ചെമ്മഞ്ചേരിയില്‍ വൻ തീപിടുത്തം. ഏക്കർ കണക്കിനു കൃഷിയിടം കത്തിനശിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു തീപിടുത്തമുണ്ടായത്.
തിരുമേനിയിലെ മൂന്നാനാല്‍ സുനീഷ് ജോർജിന്‍റെ കൃഷിയിടത്തിലാണു തീപിടുത്തമുണ്ടായത്.
ശക്തമായ കാറ്റില്‍ തീ അതിവേഗം പടർന്നു. രണ്ടേകാല്‍ ഏക്കർ സ്ഥലത്തെ രണ്ടുവർഷം പ്രയമായ തെങ്ങിൻ തൈകള്‍ കത്തിനശിച്ചു. പെരിങ്ങോത്തുനിന്നുമെത്തിയ ഫയർഫോഴ്സ് സംഘവും നാട്ടുകാരും ഏറെനേരം പരിശ്രമിച്ചതിനുശേഷമാണ് തീ അണയ്ക്കാൻ കഴിഞ്ഞത്. പെരിങ്ങോം ഫയർ സ്റ്റേഷൻ എസ്‌എഫ്‌ആർഒ കെ. സുനില്‍ കുമാർ, ഷെറില്‍ ബാബു, രഞ്ജിത്ത്, നൗഫല്‍, അരുണ്‍, ഗോവിന്ദൻ, ലതീഷ് എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലത്തെത്തിയത്.

Post a Comment