തളിപ്പറമ്പിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

തളിപ്പറമ്പ് :തളിപ്പറമ്ബിലെ സ്ഥാപനത്തില്‍ അതിക്രമിച്ച്‌ കയറി ജീവനക്കാരിയെ അപമാനിക്കാൻ ശ്രമിച്ച കേസില്‍ ഇതര സംസ്ഥാനക്കാരനായ യുവാവ് അറസ്റ്റില്‍.
കർണാടക ഗുങ്കര തേൻഗുണ്ടി സ്വദേശിയും കുറുമാത്തൂർ ചൊറുക്ക ളയില്‍ താമസക്കാരനുമായ മല്ലപ്പ എന്ന മല്ലു (24) ആണ് പിടിയിലായത്.

കല്ലുപണി ജോലി ചെയ്തു വരികയാണ് ഇയാള്‍. ചൊറുക്കളയിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെയാണ് അപമാനിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം ജോലിയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെത്തിയതായിരുന്നു യുവതി. ഈ സ്ഥാപനത്തിന്റെ മുകള്‍ നിലയിലാണ് മല്ലപ്പഉള്‍പ്പെടെയുള്ളഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നത്.അവിടെനിന്നിറങ്ങിവന്ന് യുവതിയഅപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് മല്ലപ്പയെഅറസ്റ്റ്ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

Previous Post Next Post