മാജിക് മഷ്‌റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി : മാജിക് മഷ്‌റൂം ലഹരി വസ്തുവല്ലെന്ന് കേരള ഹൈക്കോടതി നിരീക്ഷണം. മഷ്‌റൂം സ്വാഭാവികമായി ഉണ്ടാകുന്ന ഫംഗ സാണ്.
ലഹരി കേസ് പ്രതിക്ക് ജാമ്യം അനുവദിച്ചു കൊണ്ടാണ് ഹൈക്കോടതി ഇങ്ങനെ നിരീക്ഷിച്ചത്.

226 ഗ്രാം മാജിക് മഷ്‌റൂമും, 50 ഗ്രാം മാജിക് മഷ്‌റൂം ക്യാപ്‌സൂളുകളാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തിരുന്നത്. ഷെഡ്യൂളില്‍ ഉള്‍പ്പെടുന്ന ലഹരിപദാര്‍ഥമല്ല മാജിക് മഷ്‌റൂം എന്നാണ് കോടതി പറഞ്ഞത്.

ആസക്തി, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍, ഉത്കണ്ഠ എന്നിവയുടെ ചികിത്സയ്‌ക്ക് മാജിക് മഷ്‌റൂം ഗുണ കരമെന്ന് ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ മാനസിക വെല്ലുവിളി നേരിടുന്നവര്‍ കൃത്യമായ നിര്‍ദേശങ്ങളില്ലാതെ ഇവ ഉപയോഗിക്കുന്നത് അപകടമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Post a Comment

Previous Post Next Post