ചിട്ടിക്കേസില്‍ വ്യാജരേഖ നിര്‍മിച്ചതിന് ഗോകുലം ഗോപാലനെതിരെ കേസ്‌

ചിട്ടിക്കേസുമായി ബന്ധപ്പെട്ട് വ്യാജ സീലും വ്യാജ ഒപ്പും അടക്കം വ്യാജ രേഖ നിർമിച്ചതിന് ഗോകുലം ഗോപാലനെതിരെ കേസ്.

പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ബഷീറിൻ്റെ പരാതിയില്‍ കേസെടുക്കാതിരുന്ന പൊലീസ് പെരിന്തല്‍മണ്ണ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിന് പിന്നാലെയാണ് കേസെടുത്തത്.

ഗോകുലം ഗോപാലനും ഭാര്യയും അടക്കം ഗോകുലം ചിറ്റ് ഫണ്ടിന്റെ ഡയറക്ടർമാരെല്ലാം കേസില്‍ പ്രതികളാണ്. എഫ്‌ഐആറിന്റെയും വ്യാജ രേഖയുടെയും പകർപ്പ് പുറത്തുവന്നു.

ബഷീർ, ഗോകുലം ചിറ്റ് ഫണ്ട്സിൻ്റെ പെരുന്തല്‍മണ്ണ ബ്രാഞ്ചില്‍ നിന്ന് ചിട്ടി എടുത്തിരുന്നു. ഇതില്‍ 48 ലക്ഷം രൂപയാണ് അടക്കാനുള്ളതെന്ന് ബഷീറും 98 ലക്ഷം രൂപ അടക്കാനുണ്ടെന്നും ഗോകുലവും പറഞ്ഞതോടെ ഇവർ തമ്മില്‍ തർക്കം നിലനിന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട കേസ് നടക്കവെ തെളിവായി ഗോകുലം സമർപ്പിച്ച ചില രേഖകള്‍ വ്യാജമാണെന്ന് കണ്ടതോടെയാണ് ബഷീർ പരാതി നല്‍കിയത്.

Post a Comment

Previous Post Next Post