കണ്ണൂരില്‍ ജനവാസ മേഖലയിലെ കേബിള്‍ കെണിയില്‍ പുലി കുടുങ്ങി


കണ്ണൂർ : കാക്കയങ്ങാട് പുലി കെണിയില്‍ കുടുങ്ങി. വീട്ടുപറമ്ബിലെ കേബിള്‍ കെണിയിലാണ് കുടുങ്ങിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയ മയക്കുവെടി വെച്ച്‌ പിടികൂടാൻ ശ്രമിക്കുകയാണ്.

റബ്ബർ തോട്ടത്തിലാണ് പുലി കെണിയില്‍ കുടുങ്ങിയത്. പ്രദേശത്തേക്ക് ആളുകളെ കടത്തിവിടുന്നില്ല. 

മുഴക്കുന്ന് പഞ്ചായത്ത്‌ പരിധിയില്‍ നാളെ വൈകിട്ട് 5 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പുലിയെ കയറ്റാൻ വലിയ കൂട് വനംവകുപ്പ് എത്തിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post