മലപ്പുറം: നിലമ്ബൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസില്‍ റിമാൻഡിലായ പി.വി.അൻവർ എംഎല്‍എ ഇന്ന് ജാമ്യാപേക്ഷ നല്‍കും.
14 ദിവസത്തേക്കാണ് അൻവറിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
ഫോറസ്റ്റ് ഓഫീസ് തകർത്ത കേസില്‍ അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചുമത്തിയ കേസില്‍ അൻവർ അടക്കം 11 പ്രതികളാണുള്ളത്. കൃത്യനിർവഹണം തടയല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകളാണ് ചുമത്തിയത്.
ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. അതിനിടെ അൻവറിന് പിന്തുണയുമായി കോണ്‍ഗ്രസ് രംഗത്തെത്തി. അൻവറിന്‍റെ അറസ്റ്റില്‍ സർക്കാരിന്‍റെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി വാർത്താക്കുറിപ്പിറക്കി.
പൊതുമുതല്‍ നശിപ്പിച്ച കേസിന്‍റെ പേരില്‍ അൻവറിന്‍റെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സുധാകരൻ ചോദിച്ചു. അൻവറിനെതിരായ നടപടി തെറ്റെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു.
Post a Comment