നെയ്യാറ്റിൻകര ഗോപൻ സമാധിയോടെ സ്റ്റാറായ വ്യക്തിയാണ് തിരുവനന്തപുരത്തെ സബ് കലക്ടർ. സമാധിസ്ഥലം സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിച്ച കലക്ടറുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ Instagram-ൽ ഫാൻ പേജും തുടങ്ങിയിട്ടുണ്ട്. alfred_ov_fans എന്നാണ് പേജിന്റെ പേര്. നിമിഷ നേരം കൊണ്ട് റെക്കോഡ് ഫോളോവേഴ്സിനെയും പേജ് സ്വന്തമാക്കി. ഫോളോ ചെയ്യുന്നത് ഏറെയും പെൺകുട്ടികൾ ആണെന്നതാണ് രസകരമായ കാര്യം.
ആരാണ് തിരുവനന്തപുരം സബ് കളക്ടർ
കണ്ണൂർ ചെറുപുഴ പാടിയോട്ടുചാൽ സ്വദേശിയായ ആൽഫ്രഡ് ഒ.വി 2022 ബാച്ച് സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. മുമ്പ് പാലക്കാട് അസിസ്റ്റന്‍റ് കലക്ടറായി സേവനം ചെയ്തിരുന്നു.
ചെറുപുഴ സെന്റ് മേരീസ് ഹൈസ്‌കൂൾ, തോമാപുരം സെന്റ് തോമസ് ഹയർസെക്കണ്ടറി സ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം.
2017ൽ ബാംഗ്ലൂർ ക്രൈസ്റ്റ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആൽഫ്രഡ്, ഡൽഹിയിൽ ഒരു വർഷം സോഫ്റ്റ്‌വെയർ എൻജിനീയറായി ജോലി ചെയ്തിട്ടുണ്ട്. ബിരുദ പഠന കാലത്താണ് സിവിൽ സർവീസിനെ കുറിച്ച് അദ്ദേഹം ചിന്തിക്കുന്നത്.
2022ൽ മൂന്നാം ശ്രമത്തിലാണ് ആൽഫ്രഡ് സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്നത്. ആദ്യ ശ്രമത്തിൽ മെയിൻസ് പരീക്ഷ പാസാകാൻ കഴിഞ്ഞില്ല. രണ്ടാം ശ്രമത്തിൽ 310–ാം റാങ്കിലെത്തിയ ആൽഫ്രഡ് മൂന്നാം ശ്രമത്തിൽ 57-ാം റാങ്ക് നേടി മികവ് തെളിയിച്ചു.
Post a Comment