ശ്രീകണ്ഠാപുരത്ത് കീപാഡ് ഫോണ്‍ പൊട്ടിത്തെറിച്ച്‌ ബാങ്ക് ജീവനക്കാരന് പൊള്ളലേറ്റു

ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരത്ത് കീപാഡ് ഫോണ്‍ പൊട്ടിത്തെറിച്ച്‌ 68കാരന് പൊള്ളലേറ്റു. കേരള ബാങ്കിന്റെ ശ്രീകണ്ഠപുരം ശാഖയിലെ കലക്‌ഷൻ ഏജന്റായ ചേപ്പറമ്ബിലെ ചേരൻവീട്ടില്‍ മധുസൂദനനാണ് പൊള്ളലേറ്റത്.
ബാങ്ക് റോഡിലെ ചായക്കടയില്‍ വച്ചാണു സംഭവം. 

കീ പാഡ് ഫോണാണ് പൊട്ടിത്തെറിച്ചത്. ചെറിയ തോതില്‍ തീ പടർന്ന ശേഷം ഷർട്ട് കത്തുകയായിരുന്നു. ചായക്കടയിലുണ്ടായിരുന്നവർ ഉടനേ വെള്ളമൊഴിച്ചു തീ അണക്കുകയായിരുന്നു. മധുസൂദനൻ കൂട്ടുമുഖം സിഎച്ച്‌സിയില്‍ ചികിത്സ തേടിയിട്ടുണ്ട്. പൊള്ളല്‍ ഗുരുതരമല്ലെന്നാണ് വിവരം. എന്നാല്‍ ഷർട്ട് കത്തി നശിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post