കണ്ണൂർ : ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പുലിയുടെ സാന്നിധ്യം കണ്ടതിനാല്‍ ജനുവരി ആറ് തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണി വരെ മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുജനങ്ങള്‍ ഒത്തുകൂടുന്നത് നിരോധിച്ച് കണ്ണൂർ ജില്ലാ കലക്ടർ അരുണ്‍ കെ വിജയൻ ഉത്തരവ് പുറപ്പെടുവിച്ചു.
ബിഎൻഎസ്‌എസ് സെക്ഷൻ 13 പ്രകാരമാണ് ഉത്തരവ്. ഈ ഉത്തരവ് ലംഘിക്കുന്ന സാഹചര്യത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വ്യക്തികള്‍ക്കെതിരെ ഭാരതീയ ന്യായസംഹിത പ്രകാരം ശിക്ഷണ നടപടികള്‍
സ്വീകരിക്കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടർ അറിയിച്ചു.
മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പരിധിയില്‍ പുലിയുടെ സാന്നിധ്യം കണ്ടതിനാല്‍ പൊതുജനങ്ങള്‍ക്ക് അപകടം ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് ഇരിട്ടി തഹസില്‍ദാർ റിപ്പോർട്ട് ചെയ്തിരുന്നു.
The post പുലിയുടെ സാന്നിധ്യം ; പൊതുജനങ്ങള്‍ ഒത്തുകൂടുന്നത് നിരോധിച്ച് കലക്ടറുടെ ഉത്തരവ് appeared first on Malayalam Express.
Post a Comment