ആലപ്പുഴയിൽ നടന്ന വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികളിൽ കണ്ണൂർ മാട്ടൂൽ സ്വദേശിയും



കണ്ണൂർ : ആലപ്പുഴയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചവരില്‍ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥിയും.മാട്ടൂല്‍ നോർത്ത് മുട്ടം പാണ്ടിയാലയിലെ സി.എം.അബ്ദുല്‍ ജബ്ബാറിന്റെയും എസ്.എല്‍.പി ഫാസീലയുടെയും മകൻ മുഹമ്മദ് അബ്ദുല്‍ ജബ്ബാറാണ് വാഹനാപകടത്തില്‍പ്പെട്ട് മരണമടഞ്ഞത്.
എം.ബി.ബി.എസ് ഒന്നാം വർഷ വിദ്യാർത്ഥിയാണ് അബ്ദുല്‍ ജബ്ബാർ. ഈ യുവാവ് ഉള്‍പ്പെടെ അപകടത്തില്‍ മെഡിക്കല്‍ വിദ്യാർത്ഥികള്‍ മരണമടഞ്ഞിരുന്നു.വളരെ സൗമ്യനായ ഈ വിദ്യാർത്ഥി നീറ്റ് സ്റ്റേറ്റ് മികച്ച റാങ്കില്‍ വാദിഹുദാ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂളില്‍ നിന്നും പഠനം പൂർത്തിയാക്കിയാണ് മെഡിക്കലിന് ചേർന്നത് ഇരട്ട സഹോദരനായ മറ്റൊരാള്‍ എൻജിനീയറിങ്ങിന് പഠിച്ചു കൊണ്ടിരിക്കുകയാണ്. മൃതദേഹം ചൊവ്വാഴ്ച്ച വൈകിട്ടോടെ നിയമനടപടികള്‍ക്കു ശേഷം നാട്ടിലേക്ക് കൊണ്ടുവന്ന് കബറടക്കും

Post a Comment

Previous Post Next Post