'ഇങ്ങേര്‍ കഠിനാദ്ധ്വാനി ആണ്, അര്‍ദ്ധ രാത്രി ഒരു മണിക്കൊക്കെ വര്‍ക്ക്‌ ചെയ്യുന്നുണ്ടല്ലോ'; കണ്ണൂര്‍ കളക്‌ടര്‍ക്ക് 'ട്രോള്‍' മഴ

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്ന് കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇക്കാര്യം അറിയിച്ചുകൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റിട്ട കണ്ണൂർ ജില്ലാ കളക്‌ടർ അരുണ്‍ കെ വിജയനെതിരെ നിറയെ ട്രോളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഇന്നലെ ഉച്ചയോടെ തന്നെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അർദ്ധരാത്രി ഒരു മണിക്കാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയ വിവരം കളക്‌ടർ പ്രഖ്യാപിച്ചത്. ഇതാണ് ട്രോളുകള്‍ക്ക് കാരണമായത്.

"പാവം കലക്‌ട്രേറ് എന്നെ പോലെ രാത്രിയെ പകലാക്കി അദ്ധ്വാനിക്കുന്നവൻ, ഇതാ പറയുന്നത് രാത്രി വൈകി ഉറങ്ങണം എന്ന്.. മനസ്സിലായോ എല്ലാവർക്കും", "ഇതൊക്കെ നേരത്തെ അറിയിക്കണ്ടേ അമ്ബാനെ", "ഇങ്ങേർ കഠിനാദ്ധ്വാനി ആണ്. രാത്രി ഒരു മണിക്കൊക്കെ വർക്ക്‌ ചെയ്യുന്നുണ്ടല്ലോ", "കുറച്ച്‌ കഴിഞ്ഞ് പ്രഖ്യാപിച്ചാല്‍ മതിയായിരുന്നു", "ഇപ്പോള്‍ ഉറക്കം ഞെട്ടിയതാണോ?", തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.


Post a Comment

Previous Post Next Post