വീണ്ടും കൈയ്യടി നേടി കണ്ണൂര്‍ സ്ക്വാഡ്

കണ്ണൂർ :പഴുതടച്ച അന്വേഷണമാണ് നാടിനെ നടുക്കിയ കവർച്ചാ കേസിലെ പ്രതിയെ പിടികൂടാൻ ഇരുപതംഗ കണ്ണൂർ സ്ക്വാഡ് നടത്തിയത്.

കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. അജിത്ത് കുമാറിൻ്റെ മേല്‍നോട്ടത്തില്‍ കണ്ണൂർ എ.സി.പി. ടി.കെ രത്നകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രതിയായ ലിജീഷ് മോഷണം നടന്നതിന് ശേഷം നാട്ടില്‍ തന്നെ നിന്നത് പൊലിസിന് ആശയകുഴപ്പമുണ്ടാക്കി. 

കേസ് അന്വേഷണത്തിൻ്റെ ഭാഗമായി 115സി.ഡി.ആർ ശേഖരിച്ചു. ജയിലില്‍ നിന്നുള്‍പ്പെടെ 67 മോഷ്ടാക്കളുടെ മൊഴിയെടുത്തു. ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ 215 പേരെ ചോദ്യം ചെയ്തു. കോഴിക്കോട് മുതല്‍ മംഗ്ളൂര് വരെയുള്ള റെയില്‍വെ സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്വങ്ങള്‍ പരിശോധിച്ചു. ഒടുവില്‍ വീട്ടില്‍ നിന്നും ലഭിച്ച ഒരു സി.സി.ടി വി ദൃശ്യത്തില്‍ നിന്നാണ് കഷണ്ടിയുള്ള ആളാണ് മോഷ്ടാവെന്ന് തിരിച്ചറിഞ്ഞത്. വെല്‍ഡിങ് തൊഴിലാളിയായ ലിജീഷിലേക്ക് അന്വേഷണ സംഘമെത്തിയത്.

മൂന്ന് മാസം മുൻപ് ഗള്‍ഫില്‍ നിന്നെത്തിയ ലിജീഷ് വെല്‍ഡിങ് ജോലിയെടുത്ത് നാട്ടില്‍ ഒതുങ്ങി കൂടുകയായിരുന്നു. നേരത്തെ കിച്ചേരിയിലും മോഷണം നടത്തിയത് ലിജേഷാണെന്ന് വിരലടയാളം പരിശോധിച്ചപ്പോള്‍ തെളിഞ്ഞതോടെ പൊലിസ് മോഷ്ടാവിലേക്ക് എത്തുകയായിരുന്നു..

Post a Comment

Previous Post Next Post