കണ്ണൂർ: ബജറ്റ് ടൂറിസം പദ്ധതിയിലൂടെ കൂടുതല്‍ വരുമാനം നേടി കണ്ണൂർ കെഎസ്‌ആർടിസി ഡിപ്പോ സംസ്ഥാനത്ത് ഒന്നാമതെത്തി.
ഡിസംബർ മാസത്തില്‍ 25 ട്രിപ്പുകളില്‍ നിന്നായി 26,04,560 രൂപ വരുമാനമാണ് ടൂറിസം മേഖലയില്‍ കണ്ണൂർ യൂണിറ്റിന് ലഭിച്ചത്. ബജറ്റ് ടൂറിസം പദ്ധതിയുടെ ഭാഗമായി പുതുവർഷത്തിലും ട്രിപ്പുകള്‍ നടത്തുമെന്ന് കണ്ണൂർ യൂണിറ്റ് ഓഫീസറും നോർത്ത് സോണ്‍ ഓഫീസറുമായ വി. മനോജ് കുമാർ പറഞ്ഞു.
ജനുവരി മൂന്നിന് ഗവി-കുമളി, കൊല്ലൂർ-കുടജാദ്രി യാത്ര സംഘടിപ്പിക്കും. ജനുവരി അഞ്ചിന് വയനാട്, പത്തിന് മൂന്നാർ-മറയൂർ ആണ് യാത്ര. ജനുവരി 11ന് നെഫർറ്റിറ്റി ആഡംബര കപ്പല്‍ യാത്ര, 12 ന് വൈതല്‍മല, കോഴിക്കോട്, 17 ന് വാഗമണ്‍, മലക്കപ്പാറ, കൊല്ലൂർ യാത്രകളും ഒരുക്കും. ജനുവരി 19ന് ജംഗിള്‍ സഫാരി, റാണിപുരം, 24 ന് മൂന്നാർ-മറയൂർ, 26ന് കോഴിക്കോട്, വൈതല്‍മല, നെഫർറ്റിറ്റി , 31 ന് കൊല്ലൂർ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കുമാണ് യാത്ര സംഘടിപ്പിക്കുന്നത്. ബുക്കിംഗിനും അന്വേഷണങ്ങള്‍ക്കും 9497007857, 8089463675.
Post a Comment