കന്നഡ നടി ശോഭിത ശിവണ്ണ മരിച്ച നിലയില്‍

ഹൈദരാബാദ്: കന്നഡ നടി ശോഭിത ശിവണ്ണ(30)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നു പുറത്തു വരുന്ന റിപ്പോർട്ടുകള്‍ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വന്നിട്ടില്ല. ഹൈദരാബാദ് പോലീസ് അന്വേഷണം തുടങ്ങി.
കർണാടകയിലെ ഹസൻ ജില്ലയില്‍ സകലേഷ്പുർ സ്വദേശിനിയായ ശോഭിത വിവാഹ ശേഷം ഹൈദരാബാദിലേക്ക് താമസം മാറുകയായിരുന്നു. ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശോഭിത അഭിനയ ജീവിതം തുടങ്ങുന്നത്.

ഗളിപാത, മംഗള ഗൗരി, കോഗിലെ, കൃഷ്ണ രുക്മിണി, ദീപാവു നിന്നാടേ ഗാലിയു നിന്നാടേ, അമ്മാവരു അടക്കം നിരവധി ജനപ്രിയ സീരിയലുകളില്‍ അവർ അഭിനയിച്ചു. എറഡോണ്ട്ല മൂർ, എടിഎം, ഒന്നന്തു കതെ ഹെല്ല, ജാക്ക്പോർട്ട് തുടങ്ങിയ കന്നഡ സിനിമകളിലൂടെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട് തെലുങ്ക് സിനിമയിലും താരം സജീവമായിരുന്നു.

Post a Comment

Previous Post Next Post