ട്രെയിൻ യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത ; ക്രിസ്മസ് കാലത്ത് കേരളത്തിലേക്ക് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍

 


തിരുവനന്തപുരം : ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത. ക്രിസുമസ് കാലത്തെ യാത്രാ ദുരിതം പരിഹരിക്കാൻ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ.

പത്ത് ട്രെയിനുകളാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.


പത്ത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് അറിയിച്ചത്. ഉത്സവ സീസണ്‍ പ്രമാണിച്ച്‌ പല സോണുകളില്‍ നിന്നായി 149 ട്രിപ്പുകളും അനുവദിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തിനായി 416 സ്‌പെഷ്യല്‍ ട്രിപ്പുകളും അനുവദിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രമന്ത്രി ജോർജ് കുര്യനെ ഇക്കാര്യം അറിയിച്ചു.


ബംഗളൂരുവില്‍ നിന്നുള്ള സ്പെഷ്യല്‍ ട്രെയിൻ എസ്‌എംബിടി ടെർമിനില്‍- തിരുവനന്തപുരം 23ന് രാത്രി 11ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 24ന് വൈകീട്ട് തിരുവന്തപുരത്ത് എത്തും. 24ന് വൈകീട്ട് 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 11.15ന് എസ്‌എംബിടി ടെർമിനലില്‍ എത്തും.


റൂട്ടുകള്‍ സംബന്ധിച്ച്‌ റെില്‍വേ വൈകാതെ പ്രഖ്യാപിക്കും. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 117, സെൻട്രല്‍ റെയില്‍വേ 48 , നോർത്തേണ്‍ റെയില്‍വേ 22, വെസ്റ്റേണ്‍ റെയില്‍വേ 56 എന്നിങ്ങനെയാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ചത്.

Post a Comment

Previous Post Next Post