പിന്നീട് തീ ആളിപ്പടർന്നതോടെ വർക്ക്ഷോപ്പിന് പുറത്തുണ്ടായിരുന്ന മറ്റ് മൂന്നു കാറുകളും തീപിടിച്ച് നശിക്കുകയായിരുന്നു. സമീപവാസികൾ ഓടിക്കൂടി മോട്ടോർ ഉപയോഗിച്ച് വെള്ളമടിച്ചെങ്കിലും തീ പൂർണമായും അണയ്ക്കാനായില്ല. തീപിടിത്തത്തിൽ വാടക കെട്ടിടത്തിന്‍റെ കോൺക്രീറ്റ് മേൽക്കൂരയും ഭിത്തിയും തകർന്നു. സമീപത്തെ തുണിക്കടയുടെ ഗ്ലാസ് ഉൾപ്പെടെ ചൂടേറ്റ് പൊട്ടിത്തെറിച്ചു.
തുണിക്കടയിലേക്ക് തീ പടരുന്നതിനു മുന്പ് തീയണയ്ക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി. സമീപത്തുള്ള മറ്റു കെട്ടിടങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
ഉടൻതന്നെ സ്ഥലത്തെത്തിയ ആലക്കോട് പോലീസ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി. പെരിങ്ങോത്തെ രണ്ടും തളിപ്പറമ്പിൽനിന്ന് ഒന്നും ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണച്ചത്. സംഭവത്തെ തുടർന്ന് മലയോര ഹൈവേയിൽ തേർത്തല്ലിയിലും പൊയിലിലും വാഹനങ്ങൾ തടഞ്ഞ് ഗതാഗതം നിയന്ത്രിച്ചിരുന്നു.
Post a Comment