ഓണത്തിനെത്തണോ? കാണം വില്കണം : നാട്ടിലെത്താൻ ഇരട്ടിചാര്‍ജ്

കണ്ണൂർ:ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഓണത്തിന് നാട്ടിലെത്താൻ മതിയായ സൗകര്യമില്ലാത്ത സാഹചര്യം മുതലെടുത്ത് യാത്രാക്കൂലി ഇരട്ടിയാക്കി സ്വകാര്യബസുകളുടെ കൊള്ള.

ബംഗളൂരു-കണ്ണൂർ ടിക്കറ്റ് നിരക്ക് 800 മുതല്‍ ആയിരം രൂപവരെയുള്ള തുക ഒറ്റയടിക്ക് ഇരട്ടിയോളമാക്കിയാണ് ബുക്കിംഗ്. സ്ളീപ്പർ ബസുകളിലും ടിക്കറ്റ് നിരക്ക് ഇരട്ടിയോളമായിട്ടുണ്ട്. ബംഗ്ളൂരിലേക്ക് കണ്ണൂരില്‍ നിന്ന് 1200 രൂപയായിരുന്നു സ്ളീപ്പർ ബസ് ചാർജ്.

വടക്കൻ ജില്ലകളില്‍ നിന്ന് ധാരാളം മലയാളികളുള്ള ബംഗളൂരു അടക്കമുള്ള നഗരങ്ങളില്‍ നിന്നുള്ള യാത്രയ്ക്ക് ആകെ രണ്ട് ട്രെയിനുകളും ചുരുക്കം കെ.എസ്.ആർ.ടി.സി ബസുകളും മാത്രമാണ് നിലവിലുള്ളത്.ഇതുകാരണം സ്വകാര്യ ബസുകളെ ആശ്രയിക്കാതെ നാട്ടിലെത്താൻ സാധിക്കാത്ത സ്ഥിതിയാണ്. തിരക്കുള്ള സമയങ്ങളില്‍ രണ്ടും മൂന്നും ഇരട്ടിയോളമായി നിരക്ക് വർദ്ധിപ്പിക്കുന്നതാണ് സ്വകാര്യബസുകളുടെ രീതി. ബംഗളൂരുവില്‍നിന്ന് മദ്ധ്യകേരളത്തിലേക്ക് സ്വകാര്യ ബസുകളേക്കാള്‍ തുക കെ.എസ്.ആർ.ടി.സി ഈടാക്കുന്നതായും ആക്ഷേപമുണ്ട്.ഓണത്തിരക്ക് പരിഗണിച്ച്‌ കൂടുതല്‍ ട്രെയിനുകളും കെ.എസ്.ആർ.ടി.സി ബസും ഓടിക്കണമെന്ന ആവശ്യം ഇതുവരെയായി പരിഗണിക്കപ്പെട്ടിട്ടില്ല.നിലവില്‍ ഉത്സവ, അവധി ദിവസങ്ങളില്‍ ട്രെയിൻ ടിക്കറ്റിനും പിടിവലിയാണ്.

വെയിറ്റിംഗ് ലിസ്റ്റ് നൂറിന് മുകളില്‍

കണ്ണൂർ-ബംഗളൂരു എക്സ്പ്രസ്, കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളില്‍ ടിക്കറ്റുകള്‍ വെയിറ്റിംഗ് ലിസ്റ്റ് തന്നെ നൂറിന് മുകളിലാണ്. ഓണത്തിന്റെ തൊട്ടടുത്ത ദിവസങ്ങളില്‍ ഇത് ഇരുന്നൂറിനടുത്തും.അണ്‍റിസർവ്ഡ് ടിക്കറ്റെടുത്ത് വരാമെന്ന് കരുതിയാല്‍ രണ്ടും മൂന്നുംകമ്ബാർട്ടുമെന്റുകള്‍ മാത്രമാണ് ഉള്ളത്. വിവിധ സ്റ്റേഷനുകളില്‍ എത്തുമ്ബോള്‍ ലഗേജുമായി യാത്രക്കാർക്ക് കയറാനാവാത്ത സ്ഥിതിയാവും. ഞായറാഴ്ചകളില്‍ സർവീസ് നടത്തുന്ന യശ്വന്ത്പൂർ-മംഗളൂരു എക്സ്പ്രസിലും ടിക്കറ്റ് ലഭിക്കാനില്ല.

വിമാന ടിക്കറ്റും പൊള്ളും

കഴിഞ്ഞ മാസം 15ന് ശേഷം അഞ്ചിരട്ടിയാണ് വിദേശത്ത് നിന്നും കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിലെ വർദ്ധന. അതായത് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും 12000 മുതല്‍ 15000 രൂപ നിരക്കില്‍ ലഭ്യമാകുന്ന ടിക്കറ്റുകള്‍ക്ക് ഒറ്റയടിക്ക് 50000 രൂപയ്ക്ക് മുകളിലെത്തി. പ്രവാസികളോടുള്ള വിമാന കമ്ബനികള്‍ സ്വീകരിക്കുന്ന കൊള്ള പല തവണ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും കമ്ബനികളുടെ അധികാരത്തില്‍ ഇടപെടാൻ കഴിയില്ലെന്നാണ് മറുപടി. ഈ ആഴ്ച ബംഗളൂരില്‍ നിന്നും കണ്ണൂരിലെത്താനുള്ള ഇൻഡിഗോ വിമാന നിരക്ക് 5300 മുതല്‍ 8250 വരെയാണ് .

ഗള്‍ഫില്‍ നിന്നുള്ള നിരക്ക് 

സാധാരണ ഓണക്കാലം

12000-15000 50000

ബംഗ്ളൂരുവിലേക്ക് ഓണക്കാലത്ത്

5300-8250 (ഇൻഡിഗോ)

Post a Comment

Previous Post Next Post