ഡല്‍ഹി: രാജ്യത്ത് കാൻസർ മരുന്നുകള്‍ക്കുള്ള ജി.എസ്.ടി നിരക്ക് 12ല്‍ നിന്ന് 5 ശതമാനമാക്കി കുറയ്ക്കാൻ 54ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഇതോടെ കാൻസർ മരുന്നുകളുടെ വില കുറയും. ഉപ്പും എരിവും ചേർത്ത ഭക്ഷ്യവസ്തുക്കളുടെ ജി.എസ്.ടി 18ല്‍ നിന്ന് 12 ശതമാനമാക്കാനും തീരുമാനമായി.
അതേസമയം, ആരോഗ്യ ഇൻഷുറൻസ് നിരക്ക് കുറയ്ക്കുന്നത് പഠിക്കാൻ മന്ത്രിമാരുടെ സംഘത്തെ ചുമതലപ്പെടുത്തി. 2026 മാർച്ചില്‍ അവസാനിക്കുന്ന കോംപൻസേഷൻ സെസ് വിഷയത്തില്‍ എടുക്കേണ്ട തീരുമാനവും മന്ത്രിതലസമിതി പഠിച്ച് റിപ്പോർട്ട് നല്‍കിയശേഷം തീരുമാനിക്കും.
2,000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകളില്‍നിന്ന് ഓണ്‍ലൈൻ പേയ്മെന്റ് സേവനദാതാക്കള്‍ നേടുന്ന വരുമാനത്തിന് 18% ജി.എസ്.ടി ഈടാക്കണമെന്ന നിർദേശം തല്‍ക്കാലം നടപ്പാക്കില്ല. വിഷയം അടുത്ത കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കാൻ തീരുമാനിച്ചു. ഷെയറിങ് അടിസ്ഥാനത്തില്‍ തീർഥാടനത്തിനും ടൂറിസത്തിനും ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകള്‍ക്കുള്ള ജി.എസ്.ടി നിലവിലെ 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറയ്ക്കാനും തീരുമാനിച്ചു. ചാർട്ടേഡ് ഹെലികോപ്റ്റർ സേവനങ്ങള്‍ക്ക് 18% ജി.എസ്.ടി ഈടാക്കും.
സർവകലാശാലകള്‍ക്ക് ഗവേഷണവികസന പ്രവർത്തനങ്ങള്‍ക്ക് ലഭിക്കുന്ന ഗ്രാന്റിനെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കും. കാറുകളുടെ സീറ്റിനുള്ള ജി.എസ്.ടി 18ല്‍ നിന്ന് 28 ശതമാനമാക്കിയേക്കും.
The 54th GST Council meeting has decided to reduce the GST rate on cancer drugs from 12% to 5%, which will lead to a reduction in the prices of cancer medications.
Post a Comment