ജെൻസനെ അവസാനമായി ഒരു നോക്കു കാണാൻ ശ്രുതി എത്തി, ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് സംസ്കാരം

കല്‍പ്പറ്റ: അപകടത്തില്‍ മരിച്ച പ്രതിശ്രുത വരൻ ജെൻസൻ്റെ മൃതദേഹം കാണാനായി ശ്രുതി ആശുപത്രിയിലെത്തിയിരുന്നു.

കല്‍പ്പറ്റയിലെ ആശുപത്രിയിലായിരുന്നു ശ്രുതി ചികിത്സയിലുണ്ടായിരുന്നത്. 

നേരത്തെ ശ്രുതിയെ ആശുപത്രിയിലെത്തി ജെൻസണെ കാണിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ ശ്രുതിയുടെ ശസ്ത്രക്രിയ കഴിയുമ്ബോഴേക്കും ജെൻസണ്‍ മരിക്കുകയായിരുന്നു. 

തുട‍ർന്ന് ശ്രുതിയെ മൂപ്പൻസ് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരികയായിരുന്നു. വളരെ വൈകാരികമായ രംഗങ്ങളായിരുന്നു ആശുപത്രിയില്‍ ഉണ്ടായത്. മൃതദേഹം കാണിച്ച ശേഷം ശ്രുതിയെ ചികിത്സ നടക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതേസമയം, ഇന്ന് ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി ബത്തേരിയിലെ താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോ‍ർട്ടം നടത്തും. ഉച്ചതിരിഞ്ഞ് മൂന്നിനാണ് സംസ്കാരം. 

അമ്ബലവയലിലെ ആണ്ടൂരിലാണ് പൊതുദർശനം. ഉരുള്‍പൊട്ടലില്‍ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, അനുജത്തി ശ്രേയ, അമ്മമ്മ എന്നിവർ മരണപ്പെട്ടു. 

അഛൻ്റെ രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടെ കുടുംബത്തിലെ 9 പേരെ ദുരന്തത്തില്‍ നഷ്ടമായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു ശ്രുതി.

ശ്രുതിയുടെ അച്ഛൻ കെട്ടുപണിക്കാരനും അമ്മ ഷോപ്പില്‍ ജോലി ചെയ്യുകയുമായിരുന്നു. മേപ്പാടി പഞ്ചായത്തിലെ പത്താം വാർഡ് മുൻ മെമ്ബർ കൂടിയായിരുന്നു അമ്മ സബിത. 

കല്‍പ്പറ്റ എൻഎംഎസ് എം ഗവ കോളേജില്‍ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജത്തി ശ്രേയ. ഉരുള്‍പൊട്ടലിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ അച്ഛനെയും അനിയത്തിയേയും തിരിച്ചറിഞ്ഞ് സംസ്കാര ചടങ്ങുകള്‍ നടത്താനായി. എന്നാല്‍ ഡിഎൻഎ പരിശോധനയുടെ ഫലം വന്ന ശേഷമാണ് അമ്മയെ തിരിച്ചറിഞ്ഞത്.

Post a Comment

Previous Post Next Post