ആലക്കോട്: നെല്ലിപ്പാറ കുറിഞ്ഞികുളം റോഡിൽ കെ എസ് ആർ ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. വൈകുന്നേരം 6:50 ഓടെയാണ് അപകടം നടന്നത്. അമിത വേഗതയിൽ എതിരെ വരുന്ന ബൈക്ക് കണ്ട് കെ എസ് ആർ ടി സി ഡ്രൈവർ വാഹനം നിർത്തിയതിനാൽ ആണ് വൻ അപകടം ഒഴിവായത്. ആലക്കോട് ഭാഗത്ത് നിന്നും വന്ന പൾസർ ബൈക്ക് ആണ് കാപ്പിമല കെ എസ് ആർ ടി സി ബസ്സിൽ ഇടിച്ചത്. അപകടത്തെ തുടർന്ന് സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലക്കോട് പോലീസ് എത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
നെല്ലിപ്പാറയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം
Alakode News
0
Post a Comment