നാളെ വയനാട് ജില്ലയില്‍ ഹര്‍ത്താല്‍



കല്‍പ്പറ്റ: വയനാട്ടില്‍ വന്യജീവി ആക്രമണം തുടര്‍ക്കഥയായിട്ടും സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച്‌ കാര്‍ഷിക സംഘടനകളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.


കഴിഞ്ഞ ദിവസം നാട്ടിലിറങ്ങിയ കാട്ടാന അജീഷെന്ന കർഷകനെ കുത്തിക്കൊന്നിരുന്നു.ചൊവ്വാഴ്ച രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. 


നിര്‍ബന്ധിച്ച്‌ കടകള്‍ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങള്‍ മുതിരില്ലെന്നും മനഃസാക്ഷി മരവിക്കാത്തവര്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു.


Tuesday

Post a Comment

Previous Post Next Post