വയനാട്ടിലെ മാനന്തവാടിയിൽ ഇറങ്ങിയ തണ്ണീർകൊമ്പൻ ചെരിഞ്ഞു. ബന്ദിപ്പൂരിൽ വെച്ചാണ് തണ്ണീർകൊമ്പൻ ചെരിഞ്ഞത്. കർണാടക വനംവകുപ്പ് അധികൃതരാണ് ഇക്കാര്യം കേരളം വനംവകുപ്പ് അധികൃതരെ അറിയിച്ചത്. രണ്ട് തവണ മയക്കുവെടി വച്ചാണ് ഇന്നലെ രാത്രിയോടെ തണ്ണീർകൊമ്പനെ പിടികൂടിയത്. കാട്ടാനയുടെ മരണ കാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
വയനാട്ടിലെ മാനന്തവാടിയിൽ ഇറങ്ങിയ തണ്ണീർകൊമ്പൻ ചെരിഞ്ഞു
Alakode News
0
Post a Comment