ചെമ്പേരി: പള്ളി തിരുനാള്‍ കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതി ഓട്ടോറിക്ഷ തട്ടി മരിച്ചു.
വലിയ വളപ്പില്‍ സജീവന്റെ ഭാര്യ ദിവ്യ(39)ആണ് ചികില്‍സയിലിരിക്കെ മരിച്ചത്.
ശനിയാഴ്ച്ച രാത്രി പത്തോടെയായിരുന്നു സംഭവം.
റോഡരികിലൂടെ നടന്നുപോകുകയായിരുന്ന ദിവ്യയെ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
കൂടെയുണ്ടായിരുന്ന ആശ എന്ന യുവതിക്കും പരിക്കേറ്റു.
പെട്ടന്നുതന്നെ ചെമ്പേരി വിമല ആശുപത്രിയില്‍ എത്തിച്ച ദിവ്യയെ നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ ശ്രീചന്ദ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരിച്ചത്.
ഏക മകന്‍ നിവേദ് ചെമ്പേരി നിര്‍മ്മല ഹൈസ്‌ക്കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയാണ്.
പരേതനായ നിടിയേങ്ങയിലെ കോരന്‍-പെടയങ്ങോട്ടെ ആര്‍.കെ.മാധവി ദമ്പതികളുടെ മകളാണ്.
Post a Comment