ആലക്കോട്: രണ്ടു പതിറ്റാണ്ടുകാലത്തെ സേവനത്തിന് ശേഷം റവന്യു വകുപ്പില്‍ നിന്ന് വിരമിച്ച ഉദയഗിരിയിലെ വില്ലേജ് ഓഫീസർ തോമസ് ചാക്കോ പുത്തേട്ടുകുളത്തിന് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.
പഞ്ചായത്ത് പ്രസിഡന്‍റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.കെ. ഗിരിജാമണി അധ്യക്ഷത വഹിച്ചു.
2022ല്‍ ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർക്കുള്ള റവന്യു വകുപ്പു നല്‍കുന്ന അവാർഡ് അദ്ദേഹം നേടിയിരുന്നു. കരുവഞ്ചാല്‍ പാത്തൻപാറയിലെ പുത്തേട്ടുകളത്തില്‍ ചാക്കോ - ത്രേസ്യാമ്മ ദന്പതികളുടെ മകനാണ്.
അനുമോദന യോഗത്തില്‍ ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്‍റ് സുനിജ ബാലകൃഷ്ണൻ, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. പ്രേമലത, ഉനൈസ് എരുവാട്ടി, ജോഷി കണ്ടത്തില്‍, പി. ബഷീറ, ഡെപ്യൂട്ടി തഹസില്‍ദാർ സുരേഷ്, സി. മോഹനൻ, വി.ജി. സോമൻ എന്നിവരും പ്രസംഗിച്ചു. ഇന്നലെയാണ് തോമസ് വിരമിച്ചത്.
Post a Comment