രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചു. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിന് 14 രൂപയാണ് വർധിപ്പിച്ചത്. നിലവിൽ വാണിജ്യ സിലിണ്ടറിന്റെ ദില്ലിയിലെ വില 1769.50 രൂപയും കൊൽക്കത്തയിൽ 1887 രൂപയും മുംബൈയിൽ 1723.50 രൂപയുമാണ്. എല്ലാ മാസവും എണ്ണ കമ്പനികൾ നടത്തുന്ന വില അവലോകനത്തിന് ശേഷമാണ് വില വർധിപ്പിക്കാൻ തീരുമാനമുണ്ടായത്. 14 കിലോഗ്രാം ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല.
Post a Comment