1896 മുതലുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഇനി വിരൽത്തുമ്പിൽ: വിവിധ വിഷയങ്ങളിലെ പാഠപുസ്‌തകങ്ങൾ ഇനി ഡിജിറ്റൽ

തിരുവനന്തപുരം:  പഴയ സ്കൂൾ പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്ത് പൊതുവിദ്യാഭ്യാസ വകുപ്പ്. 1896 മുതലുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും. പൊതുവിദ്യാഭ്യാസവകുപ്പ് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടുള്ള 1250ലധികം പാഠപുസ്തകങ്ങളാണ് ഇതുവരെ ഡിജിറ്റലൈസ് ചെയ്തിട്ടുള്ളത്. 

1896 മുതൽ പ്രസിദ്ധീകരിച്ചിട്ടുള്ള വിവിധ വിഷയങ്ങളിലെ പാഠപുസ്തകങ്ങളുടെ ഏകദേശം 1,50,000 പേജുകൾ ഇതിനോടകം ഡിജിറ്റലൈസ് ചെയ്തു കഴിഞ്ഞു. ഈ പ്രവർത്തനം ഇനിയും തുടരേണ്ടതുണ്ട്. 

ഡിജിറ്റലൈസ് ചെയ്ത പുസ്തകങ്ങൾ പൊതുജനങ്ങൾക്ക് ഓൺലൈനായി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുകയാണ്.

എസ്.സി.ഇ.ആർ.ടി.യിലെ ഓഫീസ് പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി ഇ-ഓഫീസ് സംവിധാനവും ഏർപ്പെടുത്തുകയാണ്. ഡിജിറ്റൽ ആർക്കൈവ്സിൻ്റെയും ഇ-ഓഫീസിന്റെയും ഔപചാരികമായ ഉദ്ഘാടനം 2024 ഫെബ്രുവരി 3 (ശനി) വൈകുന്നേരം 3.30ന് എസ്.സി.ഇ.ആർ.ടി. ഗസ്റ്റ്ഹൗസിൽ വച്ച് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും.

Post a Comment

Previous Post Next Post