സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് മുതല്‍ എസ്.ഐ വരെ ആറോളം പോസ്റ്റുകള്‍; PSCയുടെ അവസാന തീയതി ഇന്ന്

തിരുവനതപുരം: കേരള പി.എസ്.സി പുറത്തിറക്കിയ ആറോളം തസ്തികകളിലേക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കും.


ഓഫീസ് അറ്റൻഡന്റ്, പൊലിസ് കോണ്‍സ്റ്റബിള്‍, വുമണ്‍ പൊലിസ് കോണ്‍സ്റ്റബിള്‍, സബ് ഇൻസ്‌പെക്ടർ, പഞ്ചായത്ത് സെക്രട്ടറി, എല്‍പി-യുപി അധ്യാപക നിയമനം, തുടങ്ങിയ തസ്തികകളിലേക്കുള്ള അപേക്ഷ ജനുവരി 31 വരെയാണ് നിലവിലുള്ളത്. 

പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി യോഗ്യതയുള്ളവർക്ക് കേരളത്തില്‍ തന്നെ സ്ഥിര സർക്കാർ ജോലി നേടാനുള്ള സുവർണ്ണമാവസരമാണ് മുന്നിലുള്ളത്. ഇനിയും അപേക്ഷിക്കാത്തവർ എത്രയും വേഗം അപേക്ഷ നല്‍കാൻ ശ്രമിക്കുക. പോലീസ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് 45600 രൂപ മുതല്‍ 95600 രൂപ വരെയാണ് ശമ്ബളം. 

ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുകയെന്ന് നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്. 20 വയസ് മുതല്‍ 31 വയസ് വരെയുള്ളവർക്ക് എസ് ഐ പോസ്റ്റിലേക്ക് അപേക്ഷിക്കാം. റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് 36 വയസുവരെ അപേക്ഷിക്കാനാകും.

ശാരിരിക ക്ഷമത പരിശോധനയുടെ വിവരങ്ങളും നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിട്ടുണ്ട്. 167 സെൻറീ മീറ്റർ ഉയരവും 81 സെൻറീ മീറ്റർ നെഞ്ചളവും അഞ്ച് സെൻറീ മീറ്റർ വികാസവും വേണമെന്ന് നോട്ടിഫിക്കേഷനില്‍ പറയുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ആയിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.

#six #posts #Secretariat #Assistant #SI #Last #date #PSC #today

Post a Comment

Previous Post Next Post