കരുവഞ്ചാല്‍: കരുവഞ്ചാല്‍ ടൗണില്‍ പാലത്തിന് സമീപം നിർമിച്ച കംഫർട്ട് സ്റ്റേഷൻ തുറന്നു കൊടുക്കാതെ അധികൃതർ. ടൗണിനെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാരുടെ ദീർഘകാല ആവശ്യമാണ് ഈ കംഫർട്ട് സ്റ്റേഷൻ.
ടൗണിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവർക്കും ഓട്ടോ ടാക്സി ജീവനക്കാർക്കുമാണ് കംഫർട്ട് സ്റ്റേഷനില്ലാത്തതില്‍ ഏറെ ദുരിതം.
20 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് സംവിധാനം ഒരുക്കുന്നത്. കെട്ടിടം നിർമിച്ചെങ്കിലും ഇതിന് ആവശ്യമായ വെള്ളത്തിന്‍റെ സൗകര്യം ഇല്ലാത്തതാണ് തിരിച്ചടി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി ഉടൻ തുറന്നു കൊടുക്കണമെന്ന് നാഷണല്‍ ഹ്യൂമൻ റൈറ്റ്സ് എൻവയണ്‍മെന്‍റ് മിഷൻ തളിപ്പറമ്ബ് താലൂക്ക് കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഇനിയും കാലതാമസം വരുത്തിയാല്‍ പഞ്ചായത്ത് ഓംബുഡ്സ്മാന് പരാതി കൊടുക്കാനും ജനകീയ സമരം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ സൂരജ് വട്ടക്കയം, ജയ്സണ്‍ ഡൊമിനിക്ക്, രാംദാസ് പൈ, അൻവർ കരുവഞ്ചാല്‍, റാഫി ആലക്കോട് എന്നിവർ പ്രസംഗിച്ചു.
Post a Comment