കണ്ണൂർ : 'ഇനിയും സഹിക്കണോ ഈ കേന്ദ്ര അവഗണന' എന്ന മു ദ്രാവാക്യമുയർത്തി 20-ന് ഡി.വൈ.എഫ്.ഐ. തീർക്കുന്ന മനുഷ്യച്ച ങ്ങലയിൽ ജില്ലയിൽ ഒന്നരലക്ഷത്തിൽപ്പരംപേർ കണ്ണികളാകുമെന്ന് സെക്രട്ടറി സരിൻ ശശി പത്രസമ്മേളനത്തിൽ പറഞ്ഞു.
റെയിൽവേ യാത്രാദുരിതത്തിനും കേന്ദ്രത്തിൻ്റെ നിയമന നിരോധ നത്തിനും കേരളത്തിനെതിരെയുള്ള സാമ്പത്തിക ഉപരോധത്തിനുമെ തിരെ ജില്ലയിൽ 76 കിലോമീറ്റിലാണ് ചങ്ങല തീർക്കുന്നത്. മൂന്നുമണി യോടെ ജനങ്ങൾ ദേശീയപാതയിലേക്ക് എത്തിത്തുടങ്ങും. 4.30-ന് റിഹേഴ്‌സൽ നടത്തും. അഞ്ചുമണിക്ക് മനുഷ്യച്ചങ്ങല തീർത്ത് പ്രതി ജ്ഞയെടുക്കും.
തുടർന്ന് 28 കേന്ദ്രങ്ങളിൽ പൊതുയോഗം നടത്തും. ജില്ലാ അതിർത്തിയായ കാലിക്കടവ് ആണൂർ പാലത്തിൽ ജില്ലാ സെക്രട്ടറി സരിൻ ശശിയും ടി.ഐ. മധുസൂദനൻ എം.എൽ.എ.യും ആദ്യ കണ്ണികളാകും. മാഹി പൂഴിത്തലയിൽ ജില്ലാ പ്രസിഡൻന്റ് മുഹമ്മ ദ് അഫ്‌സലും സാഹിത്യകാരൻ എം.മുകുന്ദനും അവസാന കണ്ണികളാ കും. കണ്ണൂർ കാൽടെക്സ് പരിസരത്താണ് പ്രമുഖ വ്യക്തികൾ അണി ചേരുക-അദ്ദേഹം പറഞ്ഞു.ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് അഫൽ, ട്രഷറർ കെ.ജി.ദിലീപ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് സിറാജ്, പി.എം.അഖിൽ പി.പി.അനിഷ എന്നിവരും പങ്കെടുത്തു.
Post a Comment