മെസ്സി വരും, മലപ്പുറം സ്റ്റേഡിയത്തില്‍ പന്തുതട്ടും; സ്ഥിരീകരിച്ച്‌ മന്ത്രി വി. അബ്ദുറഹിമാൻ


തിരുവനന്തപുരം: അർജൻീന ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി മലപ്പുറത്തിന്റെ മണ്ണില്‍ പന്തുതട്ടുമെന്ന് സ്ഥിരീകരിച്ച്‌ കായിക മന്ത്രി വി.

അബ്ദുറഹിമാൻ. അർജന്റീന ഫുട്ബാള്‍ ടീം സൗഹൃദ മത്സരം കളിക്കാൻ അടുത്ത വർഷം ഒക്ടോബറില്‍ കേരളത്തിലെത്തുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.
എന്നാല്‍ ടീമിനൊപ്പം സാക്ഷാല്‍ ലയണല്‍ െമസ്സി വരുമെന്നും മലപ്പുറം സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരമായി സൗഹൃദപോരാട്ടം നടത്താനാണ് ആലോചനയെന്നും മന്ത്രി ഇന്ന് വ്യക്തമാക്കി. ലോകകപ്പ് ജയിച്ച അർജൻറീന ടീമംഗങ്ങള്‍ മുഴുവൻ കളിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. നിർമാണത്തിലിരിക്കുന്ന മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ പണി അപ്പോഴേക്കും പൂർത്തിയാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച അർജന്‍റീന ദേശീയ ടീമിന്‍റെ ഇന്‍റർനാഷനല്‍ റിലേഷൻസ് ഹെഡ് പാബ്ലോ ഡയസുമായി കായികമന്ത്രി വി. അബ്ദുറഹ്മാന്‍ ഓണ്‍ലൈനായി നടത്തിയ ചർച്ച നടത്തിയിരുന്നു. തുടർന്നാണ് അർജന്റീന ടീം കേരളത്തിലെത്തുന്നത് സംബന്ധിച്ച്‌ ഔദ്യോഗി സ്ഥിരീകരണം മന്ത്രി ഫെയ്സ് ബുക്കിലൂടെ നല്‍കിയത്.

Post a Comment

Previous Post Next Post