കോഴിക്കോട്: വടകരയില്‍ രണ്ട് വയസുകാരി കുഴഞ്ഞു വീണ് മരിച്ചു. കുറുമ്ബയില്‍ കുഞ്ഞാംകുഴി പ്രകാശൻ - ലിജി ദമ്ബതികളുടെ മകള്‍ ഇവ ആണ് മരിച്ചത്.
ഛർദിയെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ് മോർട്ടം നടത്തുന്നു. കുട്ടിക്ക് ചെറിയ കഫക്കെട്ട് ഉണ്ടായിരുന്നതായി പറയുന്നു.
Post a Comment