തളിപ്പറമ്പ്: പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി ലിമിറ്റഡിന്റെ വൈവിദ്ധ്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി മൂന്നാമത്തെ പെട്രോള്‍ ബങ്ക് നാടുകാണി കിൻഫ്രാ കോംപൗണ്ടില്‍ നാലിന് രാവിലെ 9 മണിക്ക് എം.വി ഗോവിന്ദൻ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ കെ.സി.സി.പി.എല്‍ ചെയർമാൻ ടി.വി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷനുമായി സഹകരിച്ചാണ് ബങ്ക് ആരംഭിക്കുന്നത്. ഇത് കൂടാതെ കമ്ബനിയുടെ കരിന്തളം യൂണിറ്റിലും പാലക്കാട് കഞ്ചിക്കോട് കിൻഫ്രാ പാർക്കിലും 2024-25 സാമ്ബത്തിക വർഷം തന്നെ രണ്ടു ബങ്കുകള്‍ കൂടി സ്ഥാപിക്കും. കമ്ബനിയുടെ ആദ്യത്തെ പെട്രോള്‍ ബങ്ക് പാപ്പിനിശ്ശേരിയിലും രണ്ടാമത്തെ ബങ്ക് മാങ്ങാട്ടുപറമ്ബിലും പ്രവർത്തിക്കുന്നുണ്ട്. പാപ്പിനിശ്ശേരിയില്‍ സി.എൻ.ജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാർജിംഗ് സ്റ്റേഷനും 3 മാസത്തിനകം പൂർത്തീകരിക്കും. നാടുകാണിയിലും ഉടൻ തന്നെ സി.എൻ.ജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാർജിംഗ് സ്റ്റേഷനും സ്ഥാപിക്കും.
Post a Comment