കടുത്ത നടുവേദന മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നിരവധിയാണ്. പലവിധ പ്രശ്നങ്ങള്‍ കൊണ്ടും നടുവേദന ഉണ്ടാകാറുണ്ട്.
ഡിസ്കസ് സംബന്ധമായ പ്രശ്നങ്ങള്‍, സന്ധിവാതം, ഓസ്റ്റിയോ പൈറോസിസ്, അമിതമായ വണ്ണം തുടങ്ങിയവയെല്ലാം നടുവേദനയ്‌ക്ക് കാരണമാകുന്നപ്രശ്നങ്ങളാണ്. കനത്ത നടുവേദനയാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് അതില്‍ നിന്നും രക്ഷ നേടാൻ സ്വീകരിക്കാവുന്ന ചില മാർഗങ്ങളാണ് പറയുന്നത്.
ഓഫീസുകളിലും മറ്റും ഇരുന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകള്‍ക്ക് നടുവേദന ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇങ്ങനെയുള്ളവർക്ക് നടുവേദനയില്‍ നിന്നും രക്ഷ നേടുന്നതിനായി എപ്പോഴും നിവർന്ന് ശരിയായ പോസ്ചറില്‍ ഇരിക്കുന്നത് പേശികള്‍, ഡിസ്കുകള്‍ എന്നിവയിലെ ആയാസം കുറച്ച് നടുവേദനയെ അകറ്റുന്നതിന് സഹായിക്കും.
യോഗ, വാട്ടർ എയ്റോബിക്സ്, നീന്തല്‍,കൃത്യമായ വ്യായാമം തുടങ്ങിയവയെല്ലാം നടുവേദന അകറ്റുന്നതിന് സഹായിക്കുന്നവയാണ്. ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുന്നത് ഒരു പരിധിവരെ നടുവേദനയെ ഇല്ലാതാക്കാൻ സഹായിക്കും.
തൂവാലയില്‍ പൊതിഞ്ഞ ഐസ് പാക്ക് നടുവില്‍ വച്ച് മസാജ് ചെയ്യുന്നതും ഹീറ്റ് പാഡ് ഉപയോഗിക്കുന്നതും നടുവേദനയെ ശമിപ്പിക്കുന്നതിന് സഹായകരമായ മാർഗ്ഗമാണ്. ആരോഗ്യകരമായ ഉറക്കവും നടുവേദന അകറ്റുന്നതിന് വളരെ അത്യാവശ്യമാണ്. മുതിർന്നവർ രാത്രിയില്‍ ഏഴു മുതല്‍ 9 മണിക്കൂർ വരെ ഉറങ്ങുക എന്നതാണ് ആരോഗ്യകരമായ ഉറക്കം. ഉറങ്ങുമ്ബോള്‍ തലയിണകള്‍ ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ്.
സ്ട്രെസ്സ് ധാരാളമായി ഉള്ളവരില്‍ നടുവേദനയ്‌ക്കുള്ള സാധ്യത വർദ്ധിക്കും എന്നതിനാല്‍ സ്ട്രെസ്സ് കുറയ്‌ക്കുന്നതിനുള്ള മാർഗങ്ങള്‍ സ്വീകരിക്കുന്നത് നടുവേദന കുറയ്‌ക്കുന്നതിന് സഹായകരമാണ്.
Post a Comment