ലഹരിമരുന്ന് ഉപയോഗവും വിൽപനയും തടയാൻ ഓപ്പറേഷൻ ഡി-ഹണ്ട് എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടന്ന പൊലീസ് പരിശോധനയിൽ കണ്ണൂർ സിറ്റി പോലീസ് ജില്ലയിൽ നാൽപത് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ അഞ്ച് പേർ അറസ്റ്റിലായി.
5.25 ഗ്രാം കഞ്ചാവും 1.56 ഗ്രാം എം.ഡി.എം.എയും മറ്റ് ലഹരി വസ്തുക്കളും പോലീസ് പിടികൂടി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ് ന്റെ നിർദേശാനുസരണം സ്റ്റേഷൻ എസ്.എച്ച്.ഒ മാരുടെ നേതൃത്വത്തിത്തിൽ കണ്ണൂർ സിറ്റി ലഹരിവിരുദ്ധ സ്‌ക്വാഡും പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് സ്റ്റേഷൻ പരിധികളിൽ പരിശോധന നടത്തിയത് .ലഹരിയുടെ ഉപയോഗം, ലഹരി കച്ചവടം, എന്നിവ സ്ഥിരമായി ചെയ്തുവരുന്നവരെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനകൾ തുടരുമെന്നും എല്ലാ സ്റ്റേഷൻ പരിധികളിലും ലഹരിക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസ് അറിയിച്ചു.
Post a Comment