75 ലക്ഷം രൂപ ലോട്ടറി അടിച്ചയാൾ മോഷണ കേസിൽ പിടിയിൽ

 


തൃശൂർ:നാലു വർഷം മുമ്പ് 75 ലക്ഷം രൂപ ലോട്ടറി അടിച്ചയാൾ മോഷണ കേസിൽ പിടിയിൽ. തൃശൂർ  സ്വദേശി ജോമോനാണ് പൊലീസ് പിടിയിലായയത്. ലോട്ടറി ടിക്കറ്റ് എടുക്കാനും ആർഭാട ജീവിതം നയിക്കാനുമാണ് പ്രതി വീടുകളിൽ കയറി മോഷണം നടത്തിയത്.


മാള വലിയപറമ്പ് കോട്ടമുറിയിലെ വീട്ടിൽ നിന്നും നാലരപ്പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് ജോമോന്‍ പിടിയിലായത്. ‌കഴിഞ്ഞ 23ന് പുലർച്ചെയാണ് മോഷണം നടന്നത്. നാലു വർഷം മുമ്പ് 75 ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. ലോട്ടറി അടിച്ചു കിട്ടിയ തുക ദൂർത്തടിച്ചു തീർത്തു. പിന്നാലെയാണ് മോഷണത്തിലേക്ക് കടന്നത്. 

Post a Comment

Previous Post Next Post