കണ്ണൂര്‍ : പയ്യന്നൂരില്‍ ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. ഏഴിലോട് അറത്തിപ്പറമ്ബ് സ്വദേശി സനലാണ് (18) മരിച്ചത്.
ഇന്നലെ വൈകിട്ട് 6 മണിയോടെ സനല്‍ അടക്കം അഞ്ച് സുഹൃത്തുക്കളാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കുളത്തില്‍ കുളിക്കാനായി ഇറങ്ങിയത്. അതിനിടെയാണ് സനല്‍ മുങ്ങിപ്പോയത്. രക്ഷാപ്രവര്‍ത്തകര്‍ ഉടനെ സനലിനെ കരയ്ക്കെത്തിച്ചു.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
Post a Comment