നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി നവകേരള സദസിന്റെ വെബ്സൈറ്റിലൂടെ അറിയാം



തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമായി നല്‍കുന്ന നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി വെബ്സൈറ്റിലൂടെ ജനങ്ങള്‍ക്ക് അറിയാം.

www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ആണ് ഇതിന്റെ അവസ്ഥ അറിയാൻ കഴിയും. ഈ ലിങ്ക് വഴി വെബ്സൈറ്റ് ഓപ്പണ്‍ ചെയ്യുമ്ബോള്‍ ഹോം,പരാതി സ്ഥിതി,ഷെഡ്യൂള്‍, ഔദ്യോഗിക ലോഗിൻ എന്നിങ്ങനെയുള്ള ഓപ്‌ഷനുകള്‍ മുകളില്‍ കാണാൻ കഴിയും. അതിനായി രസീത് നമ്ബരോ പരാതിയിലുള്ള മൊബൈല്‍ നമ്ബറോ നല്‍കിയാല്‍ മതി.

അതേസമയം പരാതി ലഭിച്ച്‌ രണ്ടാഴ്ചയ്ക്കുള്ളില്‍ കൂടുതല്‍ നടപടിക്രമം വേണ്ടിവന്നാല്‍ തീരുമാനമെടുക്കും. പരമാവധി നാലാഴ്ചയ്ക്കുള്ളിലും ജില്ലാതല ഉദ്യോഗസ്ഥര്‍ തീരുമാനം എടുക്കും. സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ട പരാതികളില്‍ ജില്ലാ ഓഫീസര്‍മാര്‍ വകുപ്പ് തല മേധാവി മുഖേന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇത്തരം പരാതികള്‍ 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. അപേക്ഷകന് ഇടക്കാല മറുപടിയും നല്‍കും.

Post a Comment

Previous Post Next Post