കണ്ണൂരിൽ ലോറി ഡ്രൈവര്‍ വെട്ടേറ്റ് മരിച്ചു. കണ്ണൂർ എസ്‌പി ഓഫിസിന് മുന്നില്‍ വച്ചാണ് വെട്ടേറ്റത്. കണിച്ചാര്‍ സ്വദേശി ജിന്റോ(39)യാണ് വെട്ടേറ്റ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു കൊലപാതകം. മാര്‍ക്കറ്റില്‍ ലോഡ് ഇറക്കാൻ എത്തിയതായിരുന്നു ജിന്റോ. മോഷണശ്രമത്തിനിടെയാണ് വെട്ടേറ്റത് എന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ നിരവധി മുറിവുകളുണ്ട്.

Post a Comment