കണ്ണൂര്‍: പിലാത്തറയില്‍ പശുത്തൊഴുത്തില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാര്‍ത്ഥി ദാരുണമായി മരിച്ചു. വെള്ളോറതാളിച്ചാലിലാണ് അപകടമുണ്ടായത്. താളിച്ചാലിലെ മേങ്ങലത്ത് കൈപ്രത്ത് വീട്ടില്‍ ശിവദത്താ (16)ണ് മരിച്ചത്.
വെള്ളോറ ടാഗോര്‍ മെമോറിയല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍നിന്ന് പത്താംതരം പാസായ വിദ്യാര്‍ത്ഥിയാണ് ശിവദത്ത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടം. വീടിന് സമീപത്തുള്ള പശുത്തൊഴുത്തിന്റെ അകത്തുണ്ടായ ഇരുമ്ബുതൂണില്‍ നിന്നാണ് ഷോക്കേറ്റത്. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുപോകും വഴിയാണ് മരിച്ചത്.
താളിച്ചാലിലെ ചെമ്മരംപള്ളി വീട്ടില്‍ സി.സി.സന്തോഷിന്റെയും മേങ്ങലത്ത് കൈപ്രത്ത് വീട്ടില്‍ സജിതയുടെയും (തോക്കാട്) മകനാണ്. സഹോദരൻ: ദേവദര്‍ശ് (ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി, കരിപ്പാല്‍ യു.പി. സ്‌കൂള്‍). മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. ഞായറാഴ്ച 12.30-ന് വെള്ളോറ ടാഗോര്‍ മെമോറിയല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലും പിന്നീട് താളിച്ചാലിലെ വസതിയിലും പൊതുദര്‍ശനത്തിന് വെച്ചതിനു ശേഷം സംസ്‌കരിച്ചു.

Post a Comment