സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. കോട്ടയം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
സാധാരണയേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും.
മാര്‍ച്ച് മാസത്തില്‍ അനുഭവപ്പെട്ട കനത്ത ചൂടിന് ആശ്വാസമേകി ഏപ്രില്‍ മാസമവസാനത്തോടു കൂടി സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു. എന്നാല്‍ വീണ്ടും സംസ്ഥാനത്ത് ചൂട് കനക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
കോട്ടയം ജില്ലയില്‍ 35 വരെയും കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 36 വരെയും താപനില ഉയര്‍ന്നേക്കാം. നിലവില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതലാണിത്. ഈ ജില്ലകളിലെ മലയോരപ്രദേശങ്ങളൊഴികെ എല്ലായിടത്തും ചൂട് അനുഭവപ്പെടുമെന്നാണ് മുന്നറിയിപ്പ്
Post a Comment