ശ്രീകണ്ഠപുരം : കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി വെള്ളച്ചാട്ടത്തിന്റെ കാഴ്ചകള്‍ ആസ്വദിക്കാന്‍ നിരവധിപ്പേരാണ് എത്താറുള്ളത്.
അളകാപുരി കൂടാതെ, ഇറങ്ങിക്കുളിക്കാന്‍ പറ്റുന്ന വേറെയും ചെറിയ വെള്ളച്ചാട്ടങ്ങള്‍ കാഞ്ഞിരക്കൊല്ലിയിലുണ്ട്. സമുദ്രനിരപ്പില്‍നിന്ന് 1600 അടി ഉയരത്തിലുള്ള ശശിപ്പാറ വ്യൂപോയിന്റും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. ജൂണ്‍മുതല്‍ ഡിസംബര്‍ ആദ്യംവരെയാണ് സീസണ്‍. കാഞ്ഞിരക്കൊല്ലിയിലെത്തുന്ന സഞ്ചാരികള്‍ക്ക് വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളച്ചാട്ടം കാണാനെത്തുന്നവരേക്കാള്‍ കുളിക്കാനെത്തുന്നവരാണ് കൂടുതലും.
എന്നാല്‍, കൃത്യമായ സുരക്ഷിതമല്ലാത്ത രീതിയില്‍ വെള്ളച്ചാട്ടങ്ങളിലിറങ്ങുന്നത് അപകടത്തിന് വഴിയൊരുക്കാം. അതിനാല്‍, മഴക്കാലത്ത് വെള്ളച്ചാട്ടങ്ങളില്‍ കുളിക്കാനെത്തുന്നവര്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാച്ചര്‍മാരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക. സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. ഹാന്‍ഡ് റെയ്‍ലില്‍ പിടിച്ച് മാത്രം വെള്ളത്തിലിറങ്ങുകയും മറുകരയിലേക്ക് പോകുകയും ചെയ്യുക. പാറയില്‍ തെന്നിവീഴാനുള്ള സാധ്യതകളേറെയാണ്. മദ്യപിച്ചോ മറ്റ് ലഹരിപദാര്‍ഥങ്ങളുപയോഗിച്ചോ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങരുത്. അപകടപരമായും സാഹസികമായും ഫോട്ടോയും വീഡിയോയും എടുക്കരുത്. കനത്ത മഴയുള്ള സമയങ്ങളില്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങരുത്. വെള്ളച്ചാട്ടത്തിന് സമീപത്തെ വനമേഖലയില്‍ പ്രവേശിക്കരുത്. വെള്ളം ശക്തിയായി വീഴുന്നതിന് തൊട്ടുതാഴെ നില്‍ക്കുന്നതും അപകടമാണ്.
കല്ലുകളും മറ്റും വെള്ളത്തോടൊപ്പം താഴേക്ക് പതിക്കാന്‍ സാധ്യതയുണ്ട്. വെള്ളച്ചാട്ടത്തിന് സമീപത്തെ പാറകളില്‍ പിടിച്ച് താഴേക്ക് ഇറങ്ങാനോ മുകളിലേക്ക് കയറാനോ ശ്രമിക്കരുത്. കുട്ടികള്‍ വെള്ളത്തിലിറങ്ങുമ്ബോള്‍ രക്ഷിതാക്കള്‍ സുരക്ഷ ഉറപ്പാക്കണം. വെള്ളം നേരിട്ട് പതിക്കുന്ന സ്ഥലത്ത് കുട്ടികളുമായി പോകരുത്. പാറയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിന്റെ കട്ടിയിലും തണുപ്പിലും എത്ര ആരോഗ്യവാനായ ആളാണെങ്കിലും ശരീരം കോച്ചിപ്പിടിക്കും. ഏറെസമയം വെള്ളത്തില്‍ കുളിക്കുന്നത് ഒഴിവാക്കുക.
Post a Comment