ഇടുക്കി : ചിന്നക്കനാലില്‍ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിട്ട കാട്ടാന അരിക്കൊമ്ബന്‍ തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിലിറങ്ങി റേഷന്‍ കട ആക്രമിച്ചു.
ഇന്നലെ രാത്രി രണ്ട് മണിയോടെ മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയാണ് അരിക്കൊമ്ബന്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. കടയുടെ ജനല്‍ ഭാഗികമായി തകര്‍ത്തു. എന്നാല്‍ അരി എടുക്കാനായിട്ടില്ല. രാത്രിയോട് കാട്ടാന വനത്തിലേക്ക് പോയി. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് മേഘമലയില്‍ നിന്നും കാട്ടാന ഒമ്ബത് കിലോമീറ്റര്‍ അകലെയുള്ള മണലാര്‍ എസ്റ്റേറ്റിലേക്ക് എത്തിയത്. റേഷന്‍ കട ആക്രമിച്ച പശ്ചാത്തലത്തില്‍ പ്രദേശവാസികളാകെ ആശങ്കയിലാണ്.
ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്ബനെ ഏപ്രില്‍ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ചതിനാല്‍ കേരളത്തിലെ വനംവകുപ്പ് ആനയെ സ്ഥിരമായി നിരീക്ഷിച്ച് വരികയാണ്. നിലവില്‍ തമിഴ്നാടിന്റെ ഭാഗമായ മേഘമലയിലാണ ആനയുള്ളത്. തമിഴ്നാട് വനംവകുപ്പും ആനയെ നിരീക്ഷിക്കുന്നുണ്ട്.
അരിക്കൊമ്ബന്‍ മേഘമലയില്‍ തന്നെ; തിരികെ പെരിയാര്‍ കടുവ സങ്കേതത്തിലേക്ക് നീങ്ങുന്നതായി സൂചന
Post a Comment