വെള്ളരിക്കുണ്ട്: റോപ് പുൾ അപ്പിൽ ലോക റെക്കോർഡ് കരസ്ഥമാക്കി വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയൻ. വെള്ളരിക്കുണ്ടിൽ നടന്ന പ്രകടനത്തിൽ 30 സെക്കൻഡിൽ 20 റോപ് പുൾ അപ്പുകൾ ചെയ്താണ് അഖിൽ ലോക റെക്കോർഡ് സ്വന്തമാക്കിയത്. പ്രകടനം നിരീക്ഷിക്കാൻ റഫറിമാർ സന്നിഹിതരായിരുന്നു. വെള്ളരിക്കുണ്ടിലെ ജിംനേഷ്യം ട്രെയിനർ ഷിജുവിന്റെ കീഴിലാണ് അഖിൽ പരിശീലനം നടത്തുന്നത്.
Post a Comment