ക‍ര്‍ണാടക മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കും, മുന്‍തൂക്കം സിദ്ധരാമയ്യക്ക്



ബംഗ്ലൂരു : കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിക്കും. ഇന്ന് ബംഗ്ലൂരുവില്‍ ചേര്‍ന്ന എഎല്‍എമാരുടെ നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ആരാകണമെന്നതില്‍ തീരുമാനമായില്ല.


ഇതോടെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്റിനോട് നിര്‍ദ്ദേശിച്ച്‌ എംഎല്‍എമാര്‍ പ്രമേയം പാസാക്കി. ബെംഗളുരുവില്‍ കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം നടന്ന ഹോട്ടലിന് മുന്നില്‍ നാടകീയ രംഗങ്ങളാണ് വൈകിട്ട് അരങ്ങേറിയത്. സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനുമായി ഇരുചേരിയായി തിരിഞ്ഞ് അണികള്‍ മുദ്രാവാക്യം വിളികളുയ‍ര്‍ത്തി. യോഗത്തില്‍ സിദ്ധരാമയ്യക്കാണ് മുന്‍തൂക്കമെന്നാണ് സൂചന. ഡികെയും സിദ്ധരാമയ്യ ദില്ലിയിലേക്ക് പോയേക്കും. 


കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരാകുമെന്നതില്‍ തീരുമാനമായില്ലെങ്കിലും സത്യപ്രതിജ്ഞ സംബന്ധിച്ച്‌ തീരുമാനമായതായി സൂചന. കോണ്‍ഗ്രസ് സര്‍ക്കാ‍ര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് വിവരം. സസ്പെന്‍സുകള്‍ക്ക് വിരാമമിട്ട് മുഖ്യമന്ത്രിയെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടറിനെ തോറ്റെങ്കിലും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. എംഎല്‍സി ആയി നാമനിര്‍ദ്ദേശം ചെയ്ത്‌ മന്ത്രിസഭയിലെത്തിക്കാനാണ് നീക്കം. ജഗദീഷ്‌ ഷെട്ടറിന് മികച്ച പരിഗണന നല്‍കണമെന്ന് ചര്‍ച്ചയില്‍ നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം.

Post a Comment

Previous Post Next Post