കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തില്‍ രണ്ട് മരണം. വെസ്റ്റ് ഹില്‍ സ്വദേശി അതുല്‍ (24) മകന്‍ അന്‍വിഖ് (ഒന്ന്) എന്നിവരാണ് മരിച്ചത്.
അതുലിന്‍റെ ഭാര്യ മായയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെ മുരളീധരന്‍ എംപിയുടെ ഡ്രൈവറാണ് മരിച്ച അതുല്‍. കോരപ്പുഴ പാലത്തിന് സമീപം ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിച്ചാണ് അപകടം ഉണ്ടായത്.
അതുലിന്റെ ഭാര്യ മായ (21), അമ്മ കൃഷ്ണവേണി (42) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി ഭാഗത്തുനിന്ന് നഗരത്തിലേക്ക് വരുകയായിരുന്നു സ്കൂട്ടർ യാത്രക്കാർ. അതുലിന്റെ സഹോദരന്റെ ഗൃഹപ്രവേശനച്ചടങ്ങിന് പോയി തിരിച്ചുവരുകയായിരുന്നു ഇവരെന്ന് പോലീസ് അറിയിച്ചു. അപകടത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.
നഗരത്തിൽനിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. വടകര സ്വദേശികളായ സൗരവ്, സായന്ത്, അഭിമന്യു, സോനു എന്നിവരാണ് കാറിലുണ്ടായിരുന്നത്. കാറോടിച്ച സൗരവിനും അഭിമന്യുവിനും നിസ്സാരപരിക്കേറ്റു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post a Comment