സംസ്ഥാനത്തെ എ ഐ ക്യാമറ പദ്ധതി അഴിമതി ആരോപണത്തിന്റെ കുരുക്കിലായെങ്കിലും നിയമലംഘകരെ കണ്ടെത്തുകയും പിഴ ഈടാക്കുകയും ചെയ്യുന്നത് നേരത്തെ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും.
ഈ മാസം 20ന് തന്നെ പിഴ ഈടാക്കുന്നത് ആരംഭിക്കും. ബോധവല്‍ക്കരണത്തിനായി 19 വരെ പിഴ ഈടാക്കുകയില്ല.
പദ്ധതി ആരംഭിച്ച തുടക്കത്തില്‍ ഓരോ ദിവസവും നാലര ലക്ഷത്തോളം നിയമലംഘനങ്ങള്‍ ക്യാമറകള്‍ കണ്ടെത്തി സെര്‍വറില്‍ എത്തിച്ചിരുന്നു. എന്നാല്‍ ഇത് ക്രമേണ കുറയുകയാണ്. വാഹനയുടമകളെല്ലാം ക്യാമറയുണ്ടെന്ന ബോധ്യത്തില്‍ നിയമം പാലിച്ചു തുടങ്ങിയെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിലയിരുത്തല്‍.
Post a Comment